Friday, October 21, 2011

ഡോക്ടര്‍ സബിത എഫ്‌. ഹസ്സന്‍, കമ്മ്യൂണിറ്റി മെഡിസിനില്‍ ലക്ഷദ്വീപിലെ ആദ്യത്തെ PG'ക്കാരി:


ആന്ത്രോത്ത്കമ്മ്യൂണിറ്റി മെഡിസിനില്‍ ലക്ഷദ്വീപിലെ ആദ്യത്തെ ബിരുദാനന്ത ബിരുദധാരിയായി ഇനി അറിയപ്പെടുക ഡോക്ടര്‍ സബിത എഫ്‌. ഹസ്സന്‍ (32) ആന്ത്രോത്തായിരിക്കും. പരേതനായ കെ.സി. ഹസ്സൈനാരുടേയും പി.പി. പാത്തുമ്മാബീയുടെയും മകളാണ്‌ ഡോക്ടര്‍ സബിത. മാതാപിതാക്കളും ആരോഗ്യ രംഗത്തെ സേവകരാണ്‌. പരേതനായ ഹസ്സൈനാര്‍ ഒരു ആയുര്‍വേദ ഫാര്‍മിസ്റ്റായിരുന്നു. മാതാവാകട്ടെ ഹെല്‍ത്ത്‌ വര്‍ക്കറും. ഡോക്ടര്‍ സബിത 2004'ല്‍ തന്‍റെ മെഡിക്കല്‍ ബിരുദം കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും സ്വന്തമാക്കി. 1998'ല്‍ പഠിക്കുന്ന കാലത്ത്‌ സയന്‍സ്‌ വിഷയങ്ങള്‍ക്ക്‌ ലക്ഷദ്വീപില്‍ നിന്നും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങിച്ച്‌ സയന്‍സ്‌ അവാര്‍ഡിന്‌ അര്‍ഹയായി. തന്‍റെ ബിരുദാനന്ത ബിരുദവും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും സ്വന്തമാക്കിയപ്പോള്‍ പവിഴ ദ്വീപിന്‍റെ അലകള്‍ ആ ചരിത്രം ദ്വീപുകളിലെ കറയില്ലാത്ത മണല്‍ പരപ്പില്‍ തങ്കലിപിയില്‍ എഴുതിച്ചേര്‍ത്തു. ഡോക്ടര്‍ സബിത ഹസ്സന്‌ ഐലന്‍റ്.എക്സ്‌പ്രസിന്‍റെ ഒരായിരം ആശംസകള്‍.

0 comments:

Post a Comment