Saturday, October 22, 2011

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 12 മുതല്‍

തിരുവനന്തപുരം: 2012 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാര്‍ച്ച് 12ന് ആരംഭിച്ച് 24ന് അവസാനിക്കും. എല്ലാദിവസവും ഉച്ചക്കുശേഷം 1.45ന് പരീക്ഷ ആരംഭിക്കും. വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. പരീക്ഷാഫീസ് പിഴകൂടാതെ നവംബര്‍ 16 മുതല്‍ 23വരെയും പിഴയോടുകൂടി 25 മുതല്‍ 29 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും.  പരീക്ഷാസമയ ക്രമം: 2012 മാര്‍ച്ച് 12ന് ഉച്ച 1.45 മുതല്‍ 3.30 വരെ -ഒന്നാം ഭാഷ -പാര്‍ട്ട് ഒന്ന്, 13ന് ഉച്ച 1.45 മുതല്‍ 3.30 വരെ -ഒന്നാംഭാഷ -പാര്‍ട്ട് രണ്ട്. 14ന് ഉച്ച 1.45 മുതല്‍ 4.30 വരെ -രണ്ടാംഭാഷ -ഇംഗ്ളീഷ്, 15ന് ഉച്ച 1.45 മുതല്‍ 3.30 വരെ -മൂന്നാം ഭാഷ -ഹിന്ദി/ജനറല്‍ നോളജ്, 17ന് ഉച്ച 1.45 മുതല്‍ 3.30 വരെ -ഫിസിക്സ്, 19ന് ഉച്ച 1.45 മുതല്‍ 4.30 വരെ -മാത്തമാറ്റിക്സ്, 20ന് ഉച്ച 1.45 മുതല്‍ 3.30 വരെ -കെമിസ്ട്രി, 21ന് ഉച്ച 1.45 മുതല്‍ 3.00 വരെ -ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, 22ന് ഉച്ച 1.45 മുതല്‍ 4.30 വരെ -സോഷ്യല്‍ സയന്‍സ്, 24ന് ഉച്ച 1.45 മുതല്‍ 3.30 വരെ -ബയോളജി.വിശദമായ വിജ്ഞാപനവും അനുബന്ധ വിവരങ്ങളും http://keralapareekshabhavan.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. എസ്.എസ്.എല്‍.സി പരീക്ഷ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഴുവന്‍ പ്രഥമാധ്യാപകരുടെയും യോഗം ജില്ലാ വിദ്യാഭ്യാസ ഓഫിസ് അടിസ്ഥാനത്തില്‍ നടക്കും.

0 comments:

Post a Comment